കൊവിഷീൽഡ് വാക്‌സിൻ ഡോസുകളുടെ ഇടവേളയിൽ ഇളവ് നൽകിയ ഹൈക്കോടതി സിംഗിൾ ബെഞ്ച് നടപടിക്കെതിരെ കേന്ദ്രസർക്കാർ നൽകിയ അപ്പീൽ ഡിവിഷൻ ബെഞ്ച് ഇന്ന് പരിഗണിക്കും. 28 ദിവസത്തെ ഇടവേള നിശ്ചയിച്ച സിംഗിൾ ബെഞ്ച് ഉത്തരവ് റദ്ദാക്കണമെന്നാണ് കേന്ദ്രത്തിന്റെ ആവശ്യം. കൊവിഷീൽഡ് ഡോസുകളുടെ ഇടവേള 12 ആഴ്ചയായി നിശ്ചയിച്ചത് ശാസ്ത്രീയ പഠനങ്ങൾക്ക് ശേഷമാണെന്ന് കേന്ദ്രം പറയുന്നു
ആദ്യ ഡോസ് സ്വീകരിച്ചതിന് ശേഷം രണ്ടാം ഡോസ് സ്വീകരിക്കാൻ 12 മുതൽ 16 ആഴ്ച വരെ ഇടവേള വേണമെന്നാണ് പഠനം പറയുന്നത്. 28 ദിവസം കഴിഞ്ഞ് രണ്ടാം ഡോസ് സ്വീകരിക്കുന്നത് ഫലപ്രദമോ ശാസ്ത്രീയവമോ ആകില്ലെന്നും കേന്ദ്രം അപ്പീലിൽ പറയുന്നു. ഇതിൽ സർക്കാരിന്റെ നയപരമായ തീരുമാനമാണ് വേണ്ടത്. കോടതി ഇടപെടൽ വാക്‌സിൻ നയത്തിന്റെ പാളം തെറ്റിക്കുമെന്നും കേന്ദ്രം പറയുന്നു