മൂന്നാം ഏകദിനത്തിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിന് ഇറങ്ങേണ്ടി വന്ന ദക്ഷിണാഫ്രിക്കയുടെ മുൻനിര തകർന്നു. മത്സരം പത്തോവർ പൂർത്തിയാകുമ്പോൾ ആതിഥേയർ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 53 റൺസ് എന്ന നിലയിലാണ്. മലാൻ, ബവുമ എന്നിവരുടെ വിക്കറ്റുകളാണ് ദക്ഷിണാഫ്രിക്കക്ക് നഷ്ടമായത്.
സ്‌കോർ 8ൽ നിൽക്കെ ഒരു റൺസെടുത്ത മലാനെ ദീപക് ചാഹർ പുറത്താക്കുകയായിരുന്നു. എട്ട് റൺസെടുത്ത ബവുമ റൺ ഔട്ടായി. 34 റൺസുമായി ക്വിന്റൺ ഡി കോക്കും 9 റൺസുമായി മർക്രാമുമാണ് ക്രീസിൽ
ആദ്യ രണ്ട് ഏകദിനങ്ങളിലും പരാജയപ്പെട്ട ഇന്ത്യക്ക് പരമ്പര നഷ്ടമായിരുന്നു. അവസാന ഏകദിനത്തിൽ വിജയിച്ച് നാണക്കേട് ഒഴിവാക്കാനാണ് ഇന്ത്യയുടെ ശ്രമം. നിരവധി മാറ്റങ്ങളുമായാണ് ഇന്ത്യ ഇന്നിറങ്ങുന്നത്. വെങ്കിടേഷ് അയ്യർക്ക് പകരം സൂര്യകുമാർ യാദവ് ടീമിലെത്തി. അശ്വിന് പകരം ചാഹലും ഷാർദൂൽ താക്കൂർ, ഭുവനേശ്വർ കുമാർ എന്നിവർക്ക് പകരം ദീപക് ചാഹറും പ്രസിദ്ധ് കൃഷ്ണയും ടീമിലെത്തി.