ഐപിഎൽ പതിനഞ്ചാം സീസൺ മത്സരങ്ങൾ ഇന്ത്യയിൽ വെച്ച് തന്നെ നടന്നേക്കുമെന്ന് സൂചന. മഹാരാഷ്ട്രയിലും ഗുജറാത്തിലുമായി മത്സരങ്ങൾ നടത്താനാണ് ആലോചിക്കുന്നത്. ലീഗ് ഘട്ടം മഹാരാഷ്ട്രയിലും പ്ലേ ഓഫ് അഹമ്മദാബാദിലും സംഘടിപ്പിക്കാനാണ് ബിസിസിഐ നീക്കം.
കൊവിഡ് സാഹചര്യം കൂടുതൽ വഷളായാൽ മാത്രമേ ഇന്ത്യക്ക് പുറത്തേക്ക് മത്സരങ്ങൾ മാറ്റാനുള്ള തീരുമാനം ബിസിസിഐ സ്വീകരിക്കുകയുള്ളു. മുംബൈയിലെ വാങ്കഡെ സ്റ്റേഡിയം, ക്രിക്കറ്റ് ക്ലബ് ബ്രാബോൺ സ്‌റ്റേഡിയം നവി മുംബൈ ഡി വൈ പാട്ടീൽ സ്റ്റേഡിയം, പൂനെ ഗഹുഞ്ചെ സ്റ്റേഡിയം എന്നിവിടങ്ങളിലാകും ലീഗ് ഘട്ടം നടക്കുക
പ്ലേ ഓഫ് മത്സരങ്ങൾ അഹമ്മദാബാദിലെ നരേന്ദ്രമോദി സ്‌റ്റേഡിയത്തിലാകും നടക്കുക. 25 ശതമാനം കാണികളെ സ്‌റ്റേഡിയത്തിൽ പ്രവേശിപ്പിക്കാനും തീരുമാനമായിട്ടുണ്ട്.