നായകനായി രോഹിത് ശർമ തിരികെയെത്തി; വിൻഡീസിനെതിരായ ഏകദിന, ടി20 ടീമുകളെ പ്രഖ്യാപിച്ചു

 

വെസ്റ്റ് ഇൻഡീസിനെതിരായ ഏകദിന, ടി20 പരമ്പരക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. രോഹിത് ശർമ നായകനായി ടീമിൽ തിരിച്ചെത്തി. ജസ്പ്രീത് ബുംറക്കും മുഹമ്മദ് ഷമിക്കും വിശ്രമം അനുവദിച്ചിട്ടുണ്ട്. രവി ബിഷ്‌ണോയ്, ആവേശ് ഖാൻ തുടങ്ങിയവരാണ് ടീമിലെ പുതുമുഖങ്ങൾ. ദീപക് ഹൂഡയും കുൽദീപ് യാദവും തിരിച്ചെത്തിയിട്ടുണ്ട്. പരുക്കിൽ നിന്ന് മുക്തനാകാത്ത രവീന്ദ്ര ജഡേജ ടീമിലില്ല.

ടി20 ടീം: രോഹിത് ശർമ, കെ എൽ രാഹുൽ, വിരാട് കോലി, ഇഷാൻ കിഷൻ, ശ്രേയസ്സ് അയ്യർ, സൂര്യകുമാർ യാദവ്, റിഷഭ് പന്ത്, വെങ്കിടേഷ് അയ്യർ, ദീപക് ചാഹർ, ഷാർദൂൽ താക്കൂർ, രവി ബിഷ്‌ണോയി, അക്‌സർ പട്ടേൽ, യുസ് വേന്ദ്ര ചാഹൽ, വാഷിംഗ്ടൺ സുന്ദർ, മുഹമ്മദ് സിറാജ്, ഭുവനേശ്വർ കുമാർ, ആവേശ് ഖാൻ, ഹർഷൽ പട്ടേൽ

എകദിന ടീം: രോഹിത് ശർമ, കെ എൽ രാഹുൽ, വിരാട് കോലി, ശിഖർ ധവാൻ, റിതുരാജ് ഗെയ്ക്ക് വാദ്, ശ്രേയസ്സ് അയ്യർ, സൂര്യകുമാർ യാദവ്, റിഷഭ് പന്ത്, ദീപക് ഹൂഡ, ദീപക് ചാഹർ, ഷാർദൂൽ താക്കൂർ, വാഷിംഗ്ടൺ സുന്ദർ, രവി ബിഷ്‌ണോയി, മുഹമ്മദ് സിറാജ്, ചാഹൽ, കുൽദീപ് യാദവ്, പ്രസിദ്ധ് കൃഷ്ണ, ആവേശ് ഖാൻ