ഐപിഎൽ പതിനഞ്ചാം സീസണിലേക്കുള്ള രണ്ടാം ദിവസത്തെ താരലേലം ബംഗളൂരുവിൽ ആരംഭിച്ചു. ലിയാം ലിവിംഗ്സ്റ്റണാണ് രണ്ടാം ദിവസം തുടക്കത്തിൽ തന്നെ നേട്ടമുണ്ടാക്കിയ താരം. 11.50 കോടി രൂപ മുടക്കിയാണ് താരത്തെ പഞ്ചാബ് ടീമിലെത്തിച്ചത്. അജിങ്ക്യ രഹാനയെ ഒരു കോടി രൂപക്ക് കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് സ്വന്തമാക്കി
എയ്ഡൻ മർക്രാത്തെ 2.60 കോടി രൂപക്ക് സൺ റൈസേഴ്‌സ് ഹൈദരാബാദ് സ്വന്തമാക്കി. അതേസമയം ഡേവിഡ് മലാൻ, ഒയിൻ മോർഗൻ, മാർനസ് ലാബുഷെയ്ൻ, സൗരഭ് തിവാരി, ആരോൺ ഫിഞ്ച്, ചേതേശ്വർ പൂജാര എന്നിവരെ വാങ്ങാൻ ഒരു ക്ലബും തയ്യാറായില്ല.
ജയിംസ് നീഷാമിന് വേണ്ടും ആരും കൈപൊക്കിയില്ല. ജയന്ത് യാദവിനെ 1.70 കോടി രൂപക്ക് ഗുജറാത്ത് ടൈറ്റൻസ് സ്വന്തമാക്കി. മലയാളി താരം ശ്രീശാന്ത് ഉൾപ്പെടെ നിരവധി താരങ്ങളാണ് രണ്ടാം ദിവസത്തെ ലേലത്തിൽ ഉൾപ്പെടുന്നത്.