ചേതേശ്വർ പൂജാര വീണ്ടും ഐപിഎല്ലിലേക്ക്; 50 ലക്ഷം രൂപക്ക് ചെന്നൈ സൂപ്പർ കിംഗ്‌സിൽ

ആറ് വർഷത്തെ ഇടവേളക്ക് ശേഷം ചേതേശ്വർ പൂജാര വീണ്ടും ഐപിഎല്ലിലേക്ക് മടങ്ങിയെത്തുന്നു. ഇന്ന് നടന്ന താരലേലത്തിൽ ചെന്നൈ സൂപ്പർ കിംഗ്‌സ് 50 ലക്ഷം രൂപക്കാണ് പൂജാരയെ സ്വന്തമാക്കിയത്.

2014ന് ശേഷം പൂജാര ഐപിഎൽ കളിച്ചിട്ടില്ല. നേരത്തെ ആർ സി ബി, പഞ്ചാബ് കിംഗ്‌സ്, കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് ടീമുകൾക്കായി പൂജാര കളിച്ചിട്ടുണ്ട്. ഐപിഎല്ലിൽ 30 മത്സരങ്ങൾ കളിച്ച പൂജാര 390 റൺസ് നേടിയിട്ടുണ്ട്‌