പന്തിനും കോഹ്ലിക്കും അർധ ശതകം, അയ്യരുടെ വെടിക്കെട്ട്; രണ്ടാം ടി20യിൽ ഇന്ത്യക്ക് മികച്ച സ്‌കോർ

വെസ്റ്റ് ഇൻഡീസിനെതിരായ രണ്ടാം ടി20യിൽ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യക്ക് മികച്ച സ്‌കോർ. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിന് ഇറങ്ങേണ്ടി വന്ന ഇന്ത്യ നിശ്ചിത 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 186 റൺസ് എടുത്തു. കോഹ്ലിയുടെയും റിഷഭ് പന്തിന്റെയും അർധ സെഞ്ച്വറികളും വെങ്കിടേഷ് അയ്യരുടെ വെടിക്കെട്ടുമാണ് ഇന്ത്യക്ക് മികച്ച സ്‌കോർ സമ്മാനിച്ചത്

വിരാട് കോഹ്ലി 41 പന്തിൽ ഏഴ് ഫോറും ഒരു സിക്‌സും സഹിതം 52 റൺസെടുത്തു. കോഹ്ലി പുറത്തായതിന് പിന്നാലെ ക്രീസിൽ ഒന്നിച്ച പന്തും വെങ്കിടേഷ് അയ്യരും കൂടി അതിവേഗത്തിൽ 77 റൺസാണ് അടിച്ചുകൂട്ടിയത്. വെങ്കിടേഷ് 18 പന്തിൽ നാല് ഫോറും ഒരു സിക്‌സും ഉൾപ്പെടെ 33 റൺസെടുത്ത് പുറത്തായി.

പന്ത് 28 പന്തിൽ ഒരു സിക്‌സും ഏഴ് ഫോറും സഹിതം 52 റൺസുമായും ഹർഷൽ പട്ടേൽ ഒരു റൺസുമായും പുറത്താകാതെ നിന്നു. വിൻഡീസിനായി റോസ്റ്റൻ ചേസ് മൂന്നും ഷെൽഡൻ കോട്‌റൽ, ഷെപേർഡ് എന്നിവർ ഓരോ വിക്കറ്റും സ്വന്തമാക്കി.