വെസ്റ്റ് ഇൻഡീസിനെതിരായ ടി20 പരമ്പരയുടെ വൈസ് ക്യാപ്റ്റനായി വിക്കറ്റ് കീപ്പർ ബാറ്റ്‌സ്മാൻ റിഷഭ് പന്തിനെ തെരഞ്ഞെടുത്തു. ബിസിസിഐയാണ് ഇക്കാര്യം അറിയിച്ചത്. കെ എൽ രാഹുൽ പരുക്കേറ്റ് പരമ്പരയിൽ നിന്ന് പുറത്തായതോടെയാണ് പന്തിനെ വൈസ് ക്യാപ്റ്റനായി നിയമിച്ചത്
മൂന്ന് മത്സരങ്ങളടങ്ങിയ ടി20 പരമ്പരയിലെ ആദ്യ മത്സരം ഫെബ്രുവരി 16ന് കൊൽക്കത്തയിൽ നടക്കും. ഇന്ത്യൻ ടീമിൽ തലമുറ മാറ്റത്തിന്റെ സൂചനകളാണ് കാണുന്നത്. രോഹിതിന് ശേഷം ഭാവിയിൽ പന്ത് ഇന്ത്യൻ ടീം നായകനായേക്കുമെന്നാണ് സൂചന. ഇതിന് മുന്നോടിയായാണ് വിൻഡീസിനെതിരായ പരമ്പരയിൽ അദ്ദേഹത്തെ വൈസ് ക്യാപ്റ്റനാക്കിയിരിക്കുന്നത്
ഐപിഎല്ലിൽ ഡൽഹി ക്യാപിറ്റൽസിന്റെ നായകനാണ് റിഷഭ് പന്ത്. ഡൽഹിയെ പ്ലേ ഓഫിലെത്തിക്കാൻ പന്തിന് സാധിച്ചിരുന്നു