സിഡ്‌നി ടെസ്റ്റിൽ ആവേശകരമായ അന്ത്യത്തിലേക്ക്. അവസാന ദിവസമായ ഇന്ന് ഇന്ത്യ നിലവിൽ 4 വിക്കറ്റ് നഷ്ടത്തിൽ 250 റൺസ് എന്ന നിലയിലാണ്. 97 റൺസെടുത്ത റിഷഭ് പന്താണ് ഒടുവിൽ പുറത്തായത്. ഇന്ത്യക്ക് ജയിക്കാൻ ഇനി 157 റൺസ് കൂടി വേണം
102 റൺസിനിടെ 3 വിക്കറ്റുകൾ വീണ് പതറിയ ഇന്ത്യയെ പൂജാരക്കൊപ്പം ചേർന്ന് പന്ത് മുന്നോട്ടു കൊണ്ടുപോകുകയായിരുന്നു. 118 പന്തിൽ 12 ഫോറും മൂന്ന് സിക്‌സും സഹിതമാണ് പന്ത് 97 റൺസ് എടുത്തത്. എങ്കിലും അർഹതപ്പെട്ട സെഞ്ച്വറിക്ക് മൂന്ന് റൺസ് അകലെ പന്ത് പുറത്താകുകയായിരുന്നു.
58 റൺസുമായി പൂജാരയും ഹനുമ വിഹാരിയുമാണ് ക്രീസിൽ. സമനിലയിലോ ഇന്ത്യയുടെ തോൽവിയിലോ കലാശിക്കുമെന്ന് കരുതിയിരുന്ന മത്സരത്തെയാണ് തന്റെ ഇന്നിംഗ്‌സിലൂടെ റിഷഭ് പന്ത് മാറ്റിയെടുത്തത്. അവസാന ദിനമായ ഇന്ന് ബാക്കിയുള്ളത് 50 ഓവറാണ്. ഇതിൽ 157 റൺസ് കൂടി കൂട്ടിച്ചേർക്കാനായാൽ ഇന്ത്യക്ക് ചരിത്ര വിജയം സ്വന്തമാക്കാം.