കാസർകോട് നിരവധി കൊലക്കേസുകളിൽ പ്രതിയായ യുവാവ് തൂങ്ങിമരിച്ച നിലയിൽ

കാസർകോട് അണങ്കൂരിൽ കൊലക്കേസുകളിൽ പ്രതിയായ യുവാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ജെപി കോളനി സ്വദേശി ജ്യോതിഷാണ് മരിച്ചത്. സാമ്പത്തിക പ്രശ്‌നങ്ങളാണ് ആത്മഹത്യക്ക് പിന്നിലെന്ന് കരുതുന്നു.

സൈനുൽ ആബിദ് കൊലക്കേസ് മുതൽ പല കൊലക്കേസുകളിൽ പ്രതിയാണ് ജ്യോതിഷ്. മാസങ്ങൾക്ക് മുമ്പ് ജ്യോതിഷിന് മേൽ പോലീസ് കാപ്പ ചുമത്തിയിരുന്നു.