പത്തനംതിട്ടയിൽ പെൺകുട്ടികൾക്ക് നേരെ ലൈംഗികാതിക്രമം; മദ്രസ അധ്യാപകൻ അറസ്റ്റിൽ

 

പത്തനംതിട്ട വയ്പൂരിൽ പെൺകുട്ടികൾക്കെതിരെ ലൈംഗികാതിക്രമം നടത്തിയ മദ്രസ അധ്യാപകൻ അറസ്റ്റിൽ. കൊല്ലം കാവനാട് സ്വദേശി മുഹമ്മദ് സ്വാലിഹാണ് അറസ്റ്റിലായത്. നിരവധി പെൺകുട്ടികൾ ഇയാൾക്കെതിരെ പരാതി നൽകിയിട്ടുണ്ട്.

രക്ഷിതാക്കൾ മദ്രസാ അധ്യാപകന്റെ ചെയ്തികളെ പറ്റി മദ്രസയിൽ പരാതി പറഞ്ഞിട്ടും ഇയാൾ ഉപദ്രവം തുടരുകയായിരുന്നു. തുടർന്നാണ് പോലീസിൽ പരാതി നൽകിയത്. പെരുമ്പട്ടി പോലീസ് സ്‌റ്റേഷനിൽ മൂന്ന് കുട്ടികളുടെ രക്ഷിതാക്കളാണ് പരാതി നൽകിയത്.

മദ്രസയിൽ നിന്നാണ് മുഹമ്മദ് സ്വാലിഹിനെ അറസ്റ്റ് ചെയ്തത്. കുട്ടികളുടെ രഹസ്യമൊഴി അടക്കം ശേഖരിച്ച് വിശദമായ അന്വേഷണത്തിനാണ് പോലീസിന്റെ നീക്കം.