മലപ്പുറം മമ്പാട് വീടിനകത്തുകയറി വീട്ടമ്മക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ കൗമാരക്കാരൻ പിടിയിലായി. പ്രായപൂർത്തിയാകാത്തയാളാണ് പ്രതി. വീട്ടിൽ ആരുമില്ലാത്ത സമയത്താണ് അയൽക്കാരൻ കൂടിയായ പ്രതി വീട്ടിൽ കയറി യുവതിയെ ആക്രമിച്ചത്
യുവതിയെ കടന്നുപിടിക്കുകയും ലൈംഗികാതിക്രമം നടത്തുകയുമായിരുന്നു. കൂടാതെ യുവതിയുടെ മൊബൈൽ മോഷ്ടിക്കാനും പ്രതി ശ്രമിച്ചു. ആക്രമണത്തിൽ യുവതിക്ക് ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്.