നടിയെ ആക്രമിച്ച് പകർത്തിയ ദൃശ്യങ്ങൾ ദിലീപ് കണ്ടതിന്റെ തെളിവുകൾ സംവിധായകൻ ബാലചന്ദ്രകുമാർ അന്വേഷണ സംഘത്തിന് കൈമാറി. ക്രൈംബ്രാഞ്ച് ഓഫീസിലെത്തിയാണ് തെളിവുകൾ കൈമാറിയത്. ദിലീപും കൂട്ടാളികളും ദൃശ്യം കാണുന്നതിന്റെ ശബ്ദരേഖയാണ് ബാലചന്ദ്രകുമാർ കുമാറിയത്.
സംവിധായകൻ ബാലചന്ദ്രകുമാറിന്റെ മൊഴിയിലെ വിവരങ്ങൾ ശരിയാണെന്ന് പൾസർ സുനിയും അന്വേഷണ സംഘത്തോട് സ്ഥിരീകരിച്ചിട്ടുണ്ട്. ബാലചന്ദ്രകുമാറിനെ അറിയാം. ഒരേ വാഹനത്തിൽ യാത്ര ചെയ്തിട്ടുണ്ട്. ദിലീപിന്റെ അനിയൻ അനൂപിനൊപ്പമാണ് ബാലചന്ദ്രകുമാറിനെ കണ്ടത്. കഥപറയാൻ വന്നയാളാണെന്നാണ് പരിചയപ്പെടുത്തിയത്. അന്നേ ദിവസം ദിലീപ് പണം നൽകിയതായും പൾസർ സുനി അന്വേഷണ സംഘത്തോട് പറഞ്ഞു