മലപ്പുറം ചാവക്കാട് പ്രായപൂർത്തിയാകാത്ത മകളെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പിതാവ് അറസ്റ്റിൽ. ചാവക്കാട് സ്വദേശിയായ 43കാരനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. കൗൺസിലിംഗിനിടെയാണ് കുട്ടി പീഡന വിവരം പുറത്തുപറയുന്നത്
സ്‌കൂൾ കൗൺസിലർക്ക് കുട്ടി നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ ചൈൽഡ് വെൽഫെയർ കമ്മിറ്റി പോലീസിൽ പരാതി നൽകുകയായിരുന്നു. ആദ്യ ഭാര്യയുമായി ബന്ധം പിരിഞ്ഞ പ്രതി രണ്ടാമത് വിവാഹിതനായിരുന്നു. കഴിഞ്ഞ അഞ്ച് വർഷമായി ഇയാൾ മകളെ ലൈംഗികമായി പീഡിപ്പിച്ച് വരികയായിരുന്നു.