കോഴിക്കോട് ശബരിമല തീർഥാടകരുടെ ബസും ലോറിയും കൂട്ടിയിടിച്ചു; മൂന്ന് പേർ മരിച്ചു

 

കോഴിക്കോട് പുറക്കാട്ടേരിയിൽ വാഹനാപകടത്തിൽ മൂന്ന് പേർ മരിച്ചു. ശബരിമല തീർഥാടകർ സഞ്ചരിച്ച ബസും ലോറിയുമാണ് കൂട്ടിയിടിച്ചത്. കർണാടക സ്വദേശികളാണ് മരിച്ചവർ. 12 പേർക്ക് അപകടത്തിൽ പരുക്കേറ്റു

പരുക്കേറ്റവരെ കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് മാറ്റി. പുലർച്ചെ അഞ്ചരയോടെയാണ് അപകടം. മൂന്ന് പേർ സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു. പരുക്കേറ്റവരെ നാട്ടുകാരും പോലീസും ചേർന്ന് ബസ് വെട്ടിപ്പൊളിച്ചാണ് പുറത്തെടുത്തത്. പരുക്കേറ്റവരിൽ നിരവധി പേരുടെ നില ഗുരുതരമാണ്.