ചാമ്പ്യൻസ് ലീഗ് ഫൈനൽസ് മത്സരം റഷ്യയിൽ നിന്ന് മാറ്റി; പുതിയ വേദി പാരീസ്

 

യുക്രൈൻ-റഷ്യ യുദ്ധം തുടരുന്നതിനിടെ യുവേഫ ചാമ്പ്യൻസ് ലീഗ് ഫൈനൽസ് മത്സരം റഷ്യയിലെ സെന്റ് പീറ്റേഴ്‌സ്ബർഗിൽ നിന്ന് മാറ്റി. 28ന് നടക്കാനിരുന്ന മത്സരം പാരീസിലെ ദേശീയ സ്റ്റേഡിയത്തിലേക്ക് മാറ്റിയതായി യൂറോപ്യൻ ഫുട്‌ബോൾ ഗവേണിംഗ് ബോഡി അറിയിച്ചു. സുരക്ഷാ കാരണങ്ങളാൽ വേദി മാറ്റുന്നുവെന്നാണ് വിശദീകരണം.

അതേസമയം റഷ്യക്കേർപ്പെടുത്തിയ ഉപരോധങ്ങളുടെ ഭാഗമാണ് വേദി മാറ്റമെന്ന് കരുതപ്പെടുന്നു. ചാമ്പ്യൻസ് ലീഗിനെ പിന്തുണക്കാനുള്ള ഫ്രഞ്ച് പ്രസിഡന്റ് മാക്രോണിന്റെ തീരുമാനത്തെ അഭിനന്ദിക്കുന്നതായും യുവേഫ അറിയിച്ചു.

യുദ്ധ പശ്ചാത്തലത്തിൽ പ്രതിസന്ധിയിലായ യുക്രൈനിലെ ഫുട്‌ബോൾ കളിക്കാർക്കും അവരുടെ കുടുംബാംഗങ്ങൾക്കും ഒപ്പം നിൽക്കുന്നുവെന്നും ഗവേണിംഗ് ബോഡി അറിയിച്ചു.എന്നാൽ വേദി മാറ്റാനുള്ള തീരുമാനം തീർത്തും അപമാനകരമാണെന്ന് റഷ്യ പ്രതികരിച്ചു.