ആദ്യം അടിച്ചൊതുക്കി, പിന്നെ എറിഞ്ഞിട്ടു; വിൻഡീസിനെതിരെ ഇന്ത്യക്ക് 155 റൺസിന്റെ വിജയം
ഐസിസി വനിതാ ലോകകപ്പിൽ വെസ്റ്റ് ഇൻഡീസിനെതിരെ ഇന്ത്യക്ക് 155 റൺസിന്റെ കൂറ്റൻ ജയം. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത അമ്പത് ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 317 റൺസ് എടുത്തു. മറുപടി ബാറ്റിംഗിൽ വിൻഡീസ് 40.3 ഓവറിൽ 162 റൺസിന് ഓൾ ഔട്ടായി. ഇന്ത്യ ബാറ്റിംഗ് അവസാനിപ്പിച്ചിടത്ത് നിന്നാണ് വിൻഡീസ് ആരംഭിച്ചത്. ഓപണർമാർ ചേർന്ന് 12 ഓവറിൽ 100 റൺസ് അടിച്ചുകൂട്ടിയിരുന്നു. പിന്നെയാണ് വിൻഡീസ് കൂട്ടത്തകർച്ചയെ നേരിട്ടത്. പിന്നീടുള്ള 28 ഓവറിൽ 62 റൺസ്…