ഐസിസി വനിതാ ലോകകപ്പ്: ന്യൂസിലാൻഡിനെതിരെ ഇന്ത്യക്ക് 261 റൺസ് വിജയലക്ഷ്യം

 

ഐസിസി വനിതാ ലോകകപ്പിൽ ന്യൂസിലാൻഡിനെതിരെ ഇന്ത്യക്ക് 261 റൺസിന്റെ വിജയലക്ഷ്യം. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിന് ഇറങ്ങേണ്ടി വന്ന ന്യൂസിലാൻഡ് നിശ്ചിത 50 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 260 റൺസ് എടുക്കുകയായിരുന്നു. കിവീസിന് വേണ്ടി രണ്ട് പേർ അർധ സെഞ്ച്വറി തികച്ചു

തകർച്ചയോടെയായിരുന്നു കിവീസിന്റെ തുടക്കം. 9 റൺസ് എടുക്കുന്നതിനിടെ ആദ്യ വിക്കറ്റ് അവർക്ക് നഷ്ടപ്പെട്ടു. 54ൽ രണ്ടാം വിക്കറ്റും വീണതോടെ കിവീസ് തകർച്ചയിലെക്കെന്ന് തോന്നിച്ചു. പിന്നീട് മധ്യനിരയുടെ തകർപ്പൻ ബാറ്റിംഗാണ് കിവീസിനെ മികച്ച സ്‌കോറിലേക്ക് എത്തിച്ചത്

അമീലിയ ഖർ 50 റൺസും അമി സാറ്റർവൈറ്റ് 75 റൺസുമെടുത്തു. ക്യാപ്റ്റൻ സോഫി ഡെവിൻ 35 റൺസും വിക്കറ്റ് കീപ്പർ കാറ്റി മാർട്ടിൻ 41 റൺസുമെടുത്തു. മറ്റാർക്കും തിളങ്ങാനായില്ല

ഇന്ത്യക്കായി പൂജ വസ്ത്രകർ നാല് വിക്കറ്റുകൾ വീഴ്ത്തി. രാജേശ്വരി ഗെയ്ക്ക് വാദ് രണ്ടും ജൂലിയൻ ഗോസ്വാമി, ദീപ്തി ശർമ എന്നിവർ ഓരോ വിക്കറ്റും സ്വന്തമാക്കി. മറുപടി ബാറ്റിംഗ് ആരംഭിച്ച ഇന്ത്യ ഓരോവറിൽ വിക്കറ്റ് നഷ്ടമില്ലാതെ നാല് റൺസ് എന്ന നിലയിലാണ്.