ബാങ്കില്‍ പണം പിന്‍വലിക്കാനെത്തിയ ബ്ലാക്ക് പാന്തര്‍ സംവിധായകനെ കളളനാണെന്നു തെറ്റുദ്ധരിച്ച് പൊലീസ് അറസ്റ്റ് ചെയ്‌തു
ബാങ്കില്‍ നിന്ന് പണം പിന്‍വലിക്കാനെത്തിയ ബ്ലാക്ക് പാന്തര്‍ സംവിധായകൻ റയാന്‍ കൂഗ്ലറിനെ മോഷ്ടാവാണെന്ന് തെറ്റിദ്ധരിച്ച് പൊലീസ് അറസ്റ്റ് ചെയ്തു. ബാങ്ക് ഓഫ് അമേരിക്കയിലെത്തിയ റയാന്‍ കുഗ്ലറിനെ അറ്റ്‌ലാന്റാ പോലീസാണ് അറസ്റ്റ് ചെയ്തത്. മാസ്‌കും സണ്‍ഗ്ലാസും തൊപ്പിയും ധരിച്ചാണ് റയാന്‍ ബാങ്ക് ഓഫ് അമേരിക്കയിലെത്തിയത്. കൗണ്ടറിലെത്തി തൻ്റെ അക്കൗണ്ടില്‍ നിന്ന് 12000 ഡോളര്‍ പിന്‍വലിക്കണമെന്ന് ടെല്ലറോട് റയാന്‍ ആവശ്യപ്പെട്ടു. പണം എണ്ണി തിട്ടപ്പെടുത്തുന്നത് മറ്റുള്ളവര്‍ കാണേണ്ടെന്നും രഹസ്യമായി കൈമാറണമെന്നും അയാള്‍ ആവശ്യപ്പെട്ടു. എന്നാല്‍ റയാൻ്റെ വാക്കുകൾ കേട്ട ടെല്ലര്‍…