പിങ്ക് ബോൾ ടെസ്റ്റിൽ ഇന്ത്യക്ക് തകർച്ചയോടെ തുടക്കം; രണ്ട് വിക്കറ്റുകൾ വീണു

ശ്രീലങ്കക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ ടോസ് നേടിയ ഇന്ത്യ ബാറ്റിംഗ് തെരഞ്ഞെടുത്തു. അതേസമയം തകർച്ചയോടെയാണ് ഇന്ത്യയുടെ തുടക്കം. 29 റൺസ് എടുക്കുന്നതിനിടെ ഇന്ത്യക്ക് രണ്ട് വിക്കറ്റുകൾ നഷ്ടമായി. നായകൻ രോഹിത് ശർമ, മായങ്ക് അഗർവാൾ എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യക്ക് നഷ്ടമായത്.

ബംഗളൂരുവിൽ രാത്രിയും പകലുമായാണ് മത്സരം നടക്കുന്നത്. ഡേ നൈറ്റ് മത്സരമായതിനാൽ തന്നെ പിങ്ക് ബോളാണ് ടെസ്റ്റിൽ ഉപയോഗിക്കുന്നത്. ബാറ്റിംഗ് ആരംഭിച്ച് സ്‌കോർ 10 ആയപ്പോഴേക്കും ഇന്ത്യക്ക് മായങ്ക് അഗർവാളിനെ നഷ്ടപ്പെട്ടിരുന്നു. നാല് റൺസെടുത്ത മായങ്ക് റൺ ഔട്ടാകുകയായിരുന്നു

 

25 പന്തിൽ ഒരു സിക്‌സും ഒരു ഫോറും സഹിതം 15 റൺസെടുത്ത രോഹിത് എമ്പുൽഡനിയയുടെ പന്തിൽ പുറത്തായി. നിലവിൽ ഇന്ത്യ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 30 റൺസ് എന്ന നിലയിലാണ്. എട്ട് റൺസുമായി വിഹാരിയും ഒരു റൺസുമായി കോഹ്ലിയുമാണ് ക്രീസിൽ