യുക്രൈനിൽ അമേരിക്കൻ സൈന്യം ഇറങ്ങിയാൽ അത് മൂന്നാം ലോക മഹായുദ്ധമാകുമെന്ന് ബൈഡൻ

റഷ്യൻ അതിർത്തികളിൽ സൈന്യത്തെ വിന്യസിച്ച് അമേരിക്ക. ലാത്വിയ, എസ്റ്റോണിയ, റൊമാനിയ, ലിത്വാനിയ എന്നീ രാജ്യങ്ങളിലായി 12,000 സൈനികരെയാണ് വിന്യസിച്ചതെന്ന് യു എസ് പ്രസിഡന്റ് ജോ ബൈഡൻ പറഞ്ഞു. യുക്രൈനെതിരായ യുദ്ധത്തിൽ വ്‌ളാദിമിർ പുടിന് വിജയിക്കാൻ ആകില്ലെന്നും ബൈഡൻ അവകാശപ്പെട്ടു

യുക്രൈന് വേണ്ട എല്ലാ പിന്തുണയും നൽകും. യൂറോപ്പിലെ തങ്ങളുടെ സഖ്യകക്ഷികളുമായി തുടർന്നും ഒന്നിച്ച് നീങ്ങും. നാറ്റോ രാജ്യങ്ങളുടെ ഓരോ ഇഞ്ചും സംരക്ഷിക്കും. അതുകൊണ്ട് തന്നെയാണ് 12,000ത്തോളം വരുന്ന സൈനികരെ റഷ്യൻ അതിർത്തികളിലേക്ക് അയച്ചത്. അമേരിക്ക തിരിച്ചടിച്ചാൽ അത് മൂന്നാം ലോക മഹായുദ്ധമായിരിക്കും

മൂന്നാം ലോകമഹായുദ്ധത്തിന് വേണ്ടി യുക്രൈനിൽ പോരാടില്ലെന്നും ബൈഡൻ പറഞ്ഞു. ശക്തി തെളിയിക്കും. ഒരിക്കലും പതറില്ല. നാറ്റോ രാജ്യങ്ങളെ ഭിന്നിപ്പിക്കാനുള്ള പുടിന്റെ നീക്കം പരാജയപ്പെട്ടെന്നും ബൈഡൻ പറഞ്ഞു.