ടെസ്റ്റ് ക്രിക്കറ്റ് വിക്കറ്റ് വേട്ടയിൽ ഇതിഹാസ താരം കപിൽദേവിനെ മറികടന്ന് രവിചന്ദ്ര അശ്വിൻ. മൊഹാലിയിൽ ശ്രീലങ്കക്കെതിരായ ടെസ്റ്റിൽ മൂന്നാം ദിനമാണ് അശ്വിൻ കപിലിന്റെ 434 വിക്കറ്റെന്ന നേട്ടം മറികടന്നത്. മൂന്നാം ദിനം രണ്ടാം സെഷനിൽ നിസ്സങ്കയെ വീഴ്ത്തി കപിലിന്റെ റെക്കോർഡിനൊപ്പം അശ്വിൻ എത്തി. തൊട്ടുപിന്നാലെ ചരിത് അസലങ്കയെ പുറത്താക്കി 435 വിക്കറ്റുകൾ സ്വന്തം പേരിലാക്കി.
ടെസ്റ്റിൽ നാനൂറിലധികം വിക്കറ്റുകൾ സ്വന്തമാക്കിയ നാല് ഇന്ത്യൻ ബൗളർമാരിൽ ഒരാളാണ് അശ്വിൻ. ഇന്ത്യക്കാരിൽ ഇനി അനിൽ കുംബ്ലെ മാത്രമാണ് അശ്വിന് മുന്നിലുള്ളത്. ലോക ടെസ്റ്റ് ക്രിക്കറ്റിൽ ന്യൂസിലാൻഡ് താരം റിച്ചാർഡ് ഹാർഡ്‌സിനെ മറികടന്ന് വിക്കറ്റ് വേട്ടയിൽ ഒമ്പതാമൻ ആകാനും അശ്വിനായി. ഇപ്പോഴും കളിക്കുന്നവരിൽ ഇംഗ്ലണ്ടിന്റെ ജിമ്മി ആൻഡേഴ്‌സൺ(640), സ്റ്റുവർട്ട് ബ്രോഡ്(537) എന്നിവർ മാത്രമാണ് അശ്വിന് മുന്നിലുള്ളത്