ഐഎസ്എൽ ഫൈനൽ പ്രവേശനത്തിന് കളമൊരുക്കി കേരളാ ബ്ലാസ്റ്റേഴ്‌സ്. രണ്ടാം പാദ സെമിയിൽ ജംഷഡ്പൂർ എഫ്‌സിയുമായുള്ള മത്സരം ഇന്ന് വൈകുന്നേരം ഏഴരക്ക് നടക്കും. ഗോവയിലാണ് മത്സരം. ആദ്യപാദ സെമിയിൽ മലയാളി താരം സഹൽ അബ്ദുൽ സമദിന്റെ ഗോളിൽ ബ്ലാസ്‌റ്റേഴ്‌സ് 1-0ന് വിജയിച്ചിരുന്നു.
ആറ് വർഷത്തിന് ശേഷം ഫൈനലിൽ പ്രവേശിക്കാനുള്ള അവസരമാണ് ബ്ലാസ്റ്റേഴ്‌സിന് വന്നിട്ടുള്ളത്. ഒരു സമനില മാത്രം നേടിയാൽ ബ്ലാസ്റ്റേഴ്‌സിന് ഫൈനലിൽ കടക്കാം. അതേസമയം കരുത്തരായ ജംഷഡ്പൂരിനെ തള്ളിക്കളയാനും സാധിക്കില്ല.
പരിശീലകനായ ഇവാൻ വുകോമനോവിച്ചിന്റെ തന്ത്രങ്ങൾ തന്നെയാണ് ബ്ലാസ്‌റ്റേഴ്‌സിന്റെ തുറപ്പുചീട്ട്. അൽവാരോ വാസ്‌കസ്, അഡ്രിയാൻ ലൂണ, ഹോർഗെ പെരേര ഡിയാസ്, സഹൽ തുടങ്ങിയവർ ജംഷഡ്പൂരിന്റെ പ്രതിരോധ കോട്ട പൊളിക്കാൻ കരുത്തുള്ളവരാണ്.