ആറു വര്‍ഷത്തിനു ശേഷം ഫൈനല്‍ ബെര്‍ത്ത് നേടി ബ്ലാസ്റ്റേഴ്‌സ്
ഐഎസ്എല്ലില്‍ ആറു വര്‍ഷത്തൈ കാത്തിരിപ്പിനൊടുവില്‍ കേരള ബ്ലാസ്റ്റേഴ്‌സിനു വീണ്ടുമൊരു ഫൈനല്‍ ടിക്കറ്റ്. അപകടകാരികളായ ജംഷഡ്പൂര്‍ എഫ്‌സിയെ ആവേശകരമായ പോരാട്ടത്തില്‍ ഇരുപാദങ്ങളിലുമായി നടന്ന സെമി ഫൈനലില്‍ 2-1നു വീഴ്ത്തിയാണ് കൊമ്പന്‍മാര്‍ കലാശക്കളിയിലേക്കു മുന്നേറിയത്. വാസ്‌കോയിലെ തിലക് മൈതാന്‍ സ്‌റ്റേഡിയത്തില്‍ നടന്ന രണ്ടാംപാദ സെമി 1-1നു സമനിലയില്‍ കലാശിക്കുകയായിരുന്നു. എന്നാല്‍ ആദ്യപാദത്തില്‍ നേടിയ 1-0ന്റെ വിജയം മഞ്ഞപ്പടയ്ക്കു ജയവും ഫൈനല്‍ ടിക്കറ്റും സമ്മാനിക്കുകയായിരുന്നു. 2016നു ശേഷം ആദ്യമായിട്ടാണ് ബ്ലാസ്റ്റേഴ്‌സ് ഫൈനലിലെത്തിയത്. അന്നു കലാശക്കളിയില്‍ അത്‌ലറ്റികോ ഡി കൊല്‍ക്കത്തയോടു ഷൂട്ടൗട്ടില്‍ തോല്‍ക്കുകയായിരുന്നു….