ഹിജാബ് നിരോധനം: ഹൈക്കോടതിയിൽ നിന്ന് നീതി ലഭിച്ചില്ലെന്ന് ഹർജി നൽകിയ വിദ്യാർഥിനികൾ

 

ഹിജാബ് നിരോധനം ശരിവെച്ച കോടതിയിൽ നടപടിയിൽ നിരാശരെന്ന് ഹർജി നൽകിയ വിദ്യാർഥിനികൾ. ഹൈക്കോടതിയിൽ നിന്ന് നീതി ലഭിച്ചില്ല. ഭരണഘടനാ മൂല്യങ്ങൾ കോടതി ഉയർത്തിപ്പിടിക്കുമെന്നാണ് കരുതിയത്. ഈ ഉത്തരവ് അംഗീകരിക്കാനാകാത്തതാണ്. ഹിജാബ് ധരിച്ച് തന്നെ കോളജിൽ പോകും. അവകാശം നേടിയെടുക്കും വരെ പ്രതിഷേധം തുടരുമെന്നും വിദ്യാർഥിനികൾ പറഞ്ഞു.

ഹിജാബിന്റെ പ്രശ്‌നം ഇപ്പോൾ രാഷ്ട്രീയ സാമുദായിക പ്രശ്‌നമായെന്നും കോടതിയിൽ നിന്ന് തിരിച്ചടിയുണ്ടായെങ്കിലും പഠനം നിർത്തില്ലെന്നും ഇവർ അറിയിച്ചു. ഞങ്ങൾക്ക് ഹിജാബ് വേണം. ഹിജാബ് ഇല്ലാതെ കോളജിൽ പോകില്ല. ഇത് ഖുറാനിൽ പറഞ്ഞില്ലായിരുന്നുവെങ്കിൽ ഞങ്ങൾ ധരിക്കില്ലായിരുന്നുവെന്നും വിദ്യാർഥിനികൾ പറഞ്ഞു.