ഹിജാബ് നിരോധനം: വിധിയെ സ്വാഗതം ചെയ്ത് കേന്ദ്രം; എല്ലാവരും അംഗീകരിക്കണമെന്ന് കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി

 

കർണാടകയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഹിജാബ് നിരോധനം ഏർപ്പെടുത്തിയ സർക്കാർ ഉത്തരവ് ശരിവെച്ച കർണാടക ഹൈക്കോടതി വിധിയെ സ്വാഗതം ചെയ്ത് കേന്ദ്രസർക്കാർ. വിധി അംഗീകരിക്കണമെന്ന് കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി പറഞ്ഞു. കോടതി വിധി അംഗീകരിച്ച് എല്ലാവരും സമാധാനം പാലിക്കണം. വിദ്യാർഥികളുടെ അടിസ്ഥാന കർത്തവ്യം പഠിക്കുകയെന്നതാണ്. ബാക്കി എല്ലാം മാറ്റിവെച്ച് വിദ്യാർഥികൾ പഠിക്കണമെന്നും മന്ത്രി പറഞ്ഞു

ഹിജാബ് നിരോധനം മൗലികാവകാശ ലംഘനമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി ഉത്തരവ് ശരിവെച്ചത്. ഹിജാബ് ഇസ്ലാം മതത്തിൽ അടിസ്ഥാന ഘടകമല്ലെന്ന് വിധിയിൽ പറയുന്നു. നാല് മാസത്തിലേറെ നീണ്ട പ്രതിഷേധങ്ങൾക്കും സംഘർഷങ്ങൾക്കുമൊടുവിലാണ് ഹിജാബ് കേസിൽ കർണാടക ഹൈക്കോടതി വിധി പറയുന്നത്.