ജമ്മുകാശ്മീരിൽ സർവകക്ഷി യോഗം: കേന്ദ്ര തീരുമാനത്തെ സ്വാഗതം ചെയ്ത് സിപിഎമ്മും കോൺഗ്രസും

 

ജമ്മു കാശ്മീരിനെ കുറിച്ച് ചർച്ച ചെയ്യാൻ കേന്ദ്രസർക്കാർ സർവ കക്ഷി യോഗം വിളിച്ചതിനെ സ്വാഗതം ചെയ്ത് സിപിഎമ്മും കോൺഗ്രസും. അതേസമയം സർവകക്ഷി യോഗത്തിലേക്ക് ഔദ്യോഗിക ക്ഷണം ലഭിച്ചിട്ടില്ലെന്ന് ജമ്മു കാശ്മീർ മുൻമുഖ്യമന്ത്രിയും പിഡിപി നേതാവുമായ മെഹബൂബ മുഫ്തി അറിയിച്ചു.

യോഗം സംബന്ധിച്ച് ടെലിഫോൺ കോൾ ലഭിച്ചിരുന്നു. പങ്കെടുക്കണോയെന്ന് തീരുമാനിക്കാൻ പിഡിപി നേതാക്കളുടെ യോഗം ചേരുമെന്നും മെഹബൂബ പറഞ്ഞു. അതേസമയം യോഗത്തെ കുറിച്ച് ഒരു വിവരവും ലഭിച്ചിട്ടില്ലെന്നാണ് ജമ്മു കാശ്മീർ കോൺഗ്രസ് അധ്യക്ഷൻ ജി എ മിർ പ്രതികരിച്ചത്.

24നാണ് കേന്ദ്രസർക്കാർ സർവകക്ഷി യോഗം വിളിച്ചിരിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദി, ആഭ്യന്തര മന്ത്രി അമിത് ഷാ എന്നിവർ യോഗത്തിൽ പങ്കെടുക്കും. ആവശ്യമെങ്കിൽ ജമ്മു കാശ്മീരിൽ നിയമസഭാ തെരഞ്ഞെടുപ്പ് നടത്താമെന്ന നിലപാടിലാണ് കേന്ദ്രസർക്കാർ.