Headlines

ഇന്ധനവില ഇന്നും കൂട്ടി

 

തിരുവനന്തപുരം: ഇന്ധനവില ഇന്നും കൂട്ടി. പെട്രോളിന് 29 പൈസയും,ഡീസലിന് 30 പൈസയുമാണ് വര്‍ദ്ധിപ്പിച്ചത്. തിരുവനന്തപുരത്ത് ഒരു ലിറ്റര്‍ പെട്രോളിന് 99 രൂപ 20 പൈസയും, ഡീസലിന് 94 രൂപ നാല്‍പത്തിനാല് പൈസയുമാണ് ഇന്നത്തെ വില.

കൊച്ചിയില്‍ പെട്രോള്‍ ലിറ്ററിന് 97 രൂപ 32 പൈസയും, ഡീസലിന് 93 രൂപ 71 പൈസയുമായി. കഴിഞ്ഞ ഇരുപത് ദിവസത്തിനിടെ പതിനൊന്നാം തവണയാണ് ഇന്ധനവില കൂട്ടുന്നത്.