ഹിജാബ് നിരോധനം ശരിവെച്ച് കർണാടക ഹൈക്കോടതി; മതാചാരത്തിന്റെ അഭിവാജ്യഘടകമല്ല

 

കർണാടകയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഹിജാബ് നിരോധനം ഏർപ്പെടുത്തിയ സർക്കാർ ഉത്തരവ് കർണാടക ഹൈക്കോടതി ശരിവെച്ചു. ഇസ്ലാം മതാചാരത്തിന്റെ അഭിവാജ്യ ഘടകമല്ല ഹിജാബ് എന്ന് ഹൈക്കോടതി ചീഫ് ജസ്റ്റിസ് അധ്യക്ഷനായ വിശാല ബഞ്ച് വിധിച്ചു. ഹിജാബ് നിരോധനത്തിനെതിരെ വിദ്യാർഥിനികൾ നൽകിയ ഹർജിയാണ് കർണാടക ഹൈക്കോടതി തള്ളിയത്

ഹിജാബ് നിർബന്ധമല്ലെന്ന് കോടതി പറഞ്ഞു. യൂണിഫോം നിർബന്ധമാക്കുന്നത് മൗലികാവകാശ ലംഘനമല്ല. വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഹിജാബ് പാടില്ല. സർക്കാർ വാദം ഹൈക്കോടതി ശരിവെക്കുകയും ചെയ്തു. ഇതിനെതിരായ എല്ലാ ഹർജികളും ഹൈക്കോടതി തള്ളി

അതേസമയം ഹൈക്കോടതി വിധിക്കെതിരെ മുസ്ലിം സംഘടനകൾ സുപ്രീം കോടതിയെ സമീപിക്കുമെന്നാണ് അറിയുന്നത്. വിധി വരുന്ന പശ്ചാത്തലത്തിൽ കർണാടകയിൽ കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. ബംഗളൂരു, ഉഡുപ്പി, ഷിമോഗ തുടങ്ങിയ ഇടങ്ങളിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചിരിക്കുകയാണ്.