സംസ്ഥാനത്ത് മാർച്ച് 24 മുതൽ സ്വകാര്യ ബസ് പണിമുടക്ക്. അനിശ്ചിതകാലത്തേക്ക് സർവീസുകൾ നിർത്തിവെക്കുമെന്ന് ബസുടമകൾ അറിയിച്ചു. ചാർജ് വർധന ആവശ്യപ്പെട്ടാണ് പണിമുടക്ക്. ബസ് ഉടമകളുടെ സംയുക്ത സമര സമിതിയുടേതാണ് തീരുമാനം
നേരത്തെ പണിമുടക്ക് പ്രഖ്യാപിച്ച് ഗതാഗത മന്ത്രിക്ക് ബസുടമകൾ നോട്ടീസ് നൽകിയിരുന്നു. മന്ത്രി വാക്ക് പാലിച്ചില്ലെന്ന് ബസുടമകൾ പറയുന്നു. വിദ്യാർഥികളുടെ കൺസെഷൻ നിരക്ക് 6 രൂപയാക്കണമെന്നും ബസുടമകൾ പറയുന്നു.
മിനിമം ചാർജ് 12 രൂപയാക്കണമെന്നും ബസുമടകൾ ആവശ്യപ്പെട്ടു. ഇത് ഉടനടി നടപ്പാക്കണം. ഇല്ലാതെ മുന്നോട്ടുപോകാനാകില്ലെന്നും ബസുടമകൾ മന്ത്രിയെ അറിയിച്ചിട്ടുണ്ട്.