സംസ്ഥാനത്ത് ഈ മാസം 21 മുതൽ നടത്താനിരുന്ന അനിശ്ചിതകാല സ്വകാര്യ ബസ് സമരം മാറ്റിവെച്ചു. ചാർജ് വർധനവുമായി ബന്ധപ്പെട്ട് സർക്കാരിന്റെ ഭാഗത്ത് നിന്ന് അനുകൂല നടപടികളുണ്ടാകുന്ന സാഹചര്യത്തിലാണ് സമരം മാറ്റിവെക്കാൻ ബസുടമകളുടെ സംഘടന തീരുമാനിച്ചത്
വിദ്യാർഥികളുടെ യാത്രനിരക്ക് വർധനവ് അടക്കമുള്ള ആവശ്യങ്ങൾ അറിയിച്ചിട്ട് ഒരു മാസം കഴിഞ്ഞിട്ടും തീരുമാനമൊന്നും ഉണ്ടായില്ലെന്നാരോപിച്ചാണ് ബസുടമകൾ വീണ്ടും സമരപ്രഖ്യാപനം നടത്തിയത്.