കറാച്ചിയിൽ സ്ഫോടനം; 12 പേർ കൊല്ലപ്പെട്ടു
സിന്ധ്: പാക്കിസ്ഥാനിലെ സിന്ധ് പ്രവശ്യയിലെ കറാച്ചിക്ക് സമീപം ഷെർഷ മേഖലയിലുണ്ടായ സ്ഫോടനത്തിൽ 12 പേർ കൊല്ലപ്പെട്ടു . അപകടത്തിൽ നിരവധി പേർക്ക് പരിക്കേറ്റു. അതെ സമയം സംഭവം ഭീകരാക്രമണമാണോ എന്ന് സ്ഥിരീകരിച്ചിട്ടില്ല. പ്രദേശത്തെ ഒരു ബാങ്ക് കെട്ടിടത്തിലാണ് സ്ഫോടനമുണ്ടായതെന്നാണ് വിവരം. കെട്ടിടം പൂർണമായും തകർന്നു. അവശിഷ്ടങ്ങൾക്കിടയിൽ ആരെങ്കിലും കുടുങ്ങിയിട്ടുണ്ടോ എന്നറിയാൻ പോലീസും രക്ഷാപ്രവർത്തകരും പരിശോധന ഊർജ്ജിതമാക്കി . പ്രദേശത്ത് പാർക്ക് ചെയ്തിരുന്ന വാഹനങ്ങൾക്കും സമീപത്തെ കെട്ടിടങ്ങൾക്കും തകരാർ സംഭവിച്ചിട്ടുണ്ട്.