ശബരിമല മകരവിളക്കിന് ശേഷം സംസ്ഥാനത്തെ ബസ് ചാർജ് വർധിപ്പിക്കുമെന്ന് ഗതാഗത മന്ത്രി

 

ശബരിമല മകരവിളക്കിന് ശേഷം സംസ്ഥാനത്ത് ബസ് ചാർജ് വർധിപ്പിക്കുമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു. വിദ്യാർഥികളുടെ കൺസെഷൻ നിരക്കിലും വർധനവുണ്ടാകും. ഇതുസംബന്ധിച്ച് ജസ്റ്റിസ് രാമചന്ദ്രൻ കമ്മീഷനുമായി മന്ത്രി ചർച്ച നടത്തും. ഈ മാസം 21 മുതൽ സ്വകാര്യ ബസുടമകൾ അനിശ്ചിതകാല പണിമുടക്ക് പ്രഖ്യാപിച്ച സാഹചര്യത്തിലാണ് മന്ത്രി തീരുമാനം അറിയിച്ചത്

വിദ്യാർഥികളുടെ കൺസെഷൻ നിരക്ക് വർധിപ്പിക്കണമെന്നതാണ് ബസുടമകളുടെ പ്രധാന ആവശ്യം. കൺസെഷൻ നിരക്ക് കൂട്ടാതെയുള്ള ബസ് ചാർജ് വർധന വേണ്ടെന്ന് കൊച്ചിയിൽ ചേർന്ന ബസ് ഉടമ സംയുക്ത സമര സമിതി വ്യക്തമാക്കിയിരുന്നു.