ഓട്ടോ, ടാക്‌സി തൊഴിലാളികളുടെ നിരക്ക് വർധന ആവശ്യം ന്യായമെന്ന് ഗതാഗത മന്ത്രി

 

ഓട്ടോ,ടാക്‌സി തൊഴിലാളികളുടെ നിരക്ക് വർധനയെന്ന ആവശ്യം ന്യായമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു. ഇതു സംബന്ധിച്ച് ട്രേഡ് യൂണിയനുകളുമായി കൂടിയാലോചിക്കുമെന്നും മന്ത്രി അറിയിച്ചു. അതേസമയം കൺസെഷൻ നിരക്ക് മിനിമം ചാർജ് ആറിരട്ടിയായി വർധിപ്പിക്കുന്നത് പ്രായോഗീകമല്ലെന്നും വിദ്യാർഥി സംഘടനകളെ വസ്തുതകൾ ബോധ്യപ്പെടുത്താൻ ശ്രമിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇതിനായി ബസ് കൺസെഷൻ വിദ്യാർത്ഥിളുമായി ചർച്ച നടത്തും.

പ്രതിസന്ധിക്ക് കാരണം ഇന്ധന വില വർധിപ്പിച്ച കേന്ദ്ര സർക്കാർ നിലപാടാണെന്നും വിമർശിക്കേണ്ടത് കേന്ദ്രസർക്കാരിനെയാണെന്നും മന്ത്രി പറഞ്ഞു. ബസ് നിരക്ക് വർധനവിനെതിരെ പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ നിലപാട് രാഷ്ട്രീയ പ്രേരിതമെന്നും ഗതാഗത മന്ത്രി ആരോപിച്ചു.