കെ എസ് ആര്‍ ടി സി ടിക്കറ്റ് നിരക്ക് കുറയ്ക്കും; ലോ ഫ്‌ളോറിലും വോള്‍വോയിലും സൈക്കിള്‍ കൊണ്ടുപോകാം: ഗതാഗത മന്ത്രി

തിരുവനന്തപുരം: കെ എസ് ആര്‍ ടി സി യില്‍ ടിക്കറ്റ് നിരക്ക് കുറയ്ക്കുന്നു. അടുത്തമാസം ഒന്ന് മുതല്‍ കുറച്ച ടിക്കറ്റ് നിരക്ക് നടപ്പിലാക്കുമെന്ന് ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു വ്യക്തമാക്കി. കൊവിഡിന് മുമ്പുള്ള നിരക്കിലേക്കാണ് മാറ്റുക. ബസ് ചാര്‍ജ് വര്‍ധിപ്പിക്കണമെന്ന് ജസ്റ്റിസ് രാമചന്ദ്രന്‍ കമ്മീഷന്റെ ശിപാര്‍ശയുണ്ട്. അത് സര്‍ക്കാര്‍ ചര്‍ച്ച ചെയ്യുമെന്നും മന്ത്രി പറഞ്ഞു.

ലോ ഫ്‌ളോര്‍-വോള്‍വോ ബസുകളില്‍ സൈക്കിള്‍ കൊണ്ടുപോകാന്‍ അനുമതി നല്‍കും. ഇലക്ട്രിക് സ്‌കൂട്ടറുകളും കൊണ്ടുപോകാം. ഇതിന്റെ നിരക്ക് ഉടന്‍ പ്രഖ്യാപിക്കുമെന്നും മന്ത്രി ആന്റണി രാജു അറിയിച്ചു.