തിരുവനന്തപുരം: സംസ്ഥാനത്ത് ബസ് ചാര്‍ജ്ജ് വര്‍ധിപ്പിക്കുമെന്ന് മന്ത്രി ആന്റണി രാജു. ബസ് ഓണേഴ്‌സ് അസോസിയേഷനുമായി നടത്തിയ ചര്‍ച്ചയ്ക്ക് ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി. എത്ര രൂപയാണ് വര്‍ധിപ്പിക്കുകയെന്ന് വൈകാതെ തീരുമാനിക്കും. ബസ് ചാര്‍ജ്ജ് സംബന്ധിച്ച പഠിച്ച ജസ്റ്റിസ് രാമചന്ദ്രന്‍ കമ്മിഷനുമായി ചര്‍ച്ച ചെയ്യേണ്ടതുണ്ട്. നിരക്ക് വര്‍ധന ശബരിമല തീര്‍ഥാടകരെ ബാധിക്കരുതെന്നാണ് സര്‍ക്കാര്‍ നിലപാട്.
ഇന്ധനവില വര്‍ധനവിന്റെ പശ്ചാത്തലത്തില്‍ ബസ് ചാര്‍ജ്ജ് വര്‍ധിപ്പിക്കണമെന്നാണ് സര്‍ക്കാര്‍ നിലപാട്. അസോസിയേഷന്‍ ആവശ്യപ്പെട്ട രൂപത്തില്‍ ചാര്‍ജ്ജ് വര്‍ധിപ്പിക്കാനാകില്ല. ചാര്‍ജ്ജ് വര്‍ധന എന്നു മുതലെന്ന് വൈകാതെ തീരുമാനിക്കുമെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.
നേരത്തെ ബസ് ചാര്‍ജ്ജ് വര്‍ധിപ്പിക്കാന്‍ എല്‍ഡിഎഫ് തീരുമാനിച്ചിരുന്നു.