തമിഴ്‌നാട്ടിലും ‘നങ്കൂരം’ ഉറപ്പിച്ച് മരക്കാര്‍; മോഹന്‍ലാല്‍ ചിത്രം പ്രദര്‍ശിപ്പിക്കുന്നത് റെക്കോര്‍ഡ് സ്‌ക്രീനുകളില്‍; മലയാള സിനിമയ്ക്ക് ചരിത്ര നിമിഷം
മോഹന്‍ലാല്‍ പ്രിയദര്‍ശന്‍ കൂട്ടുകെട്ടില്‍ പിറന്ന ‘മരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹം’ തമിഴ്‌നാട്ടില്‍ പ്രദര്‍ശിപ്പിക്കുന്നത് 350 സ്‌ക്രീനുകളില്‍. ഒരു മലയാള സിനിമയ്ക്ക് തമിഴ്‌നാട്ടില്‍ ലഭിക്കാവുന്ന ഏറ്റവും വലിയ തുടക്കമാണ് മരക്കാറിന് ലഭിച്ചിരിക്കുന്നത്. ചെന്നൈയിലെ മായാജാല്‍ തിയറ്റില്‍ മാത്രം 30 ഷോകളാണ് ഒരു ദിവസം നടക്കുക. മലയാളത്തിലും തമിഴിലും തെലുങ്കിലും വിവിധ സ്‌ക്രീനുകളില്‍ പ്രദര്‍ശിപ്പിക്കും. പലയിടത്തും സിനിമയുടെ ടിക്കറ്റ് ബുക്കിങ്ങ് ആരംഭിച്ചു. ഡിസംബര്‍ രണ്ടിനാണ് മരക്കാര്‍ തിയറ്ററുകളില്‍ എയ്യുന്നത്.മകരളത്തില്‍ ആശിര്‍വാദ് സിനിമാസിന്റെ കീഴിലുള്ള കോഴിക്കോട്, പെരുമ്പാവൂര്‍, തൊടുപുഴ, ഹരിപ്പാട്, കടപ്ര എന്നിവിടങ്ങളിലെ…