ഹിജാബ് വിവാദം: യൂണിഫോം എല്ലാ സമുദായങ്ങൾക്കും ബാധകം, കോടതി വിധി അംഗീകരിക്കുമെന്ന് അമിത് ഷാ

 

ഹിജാബ് വിവാദത്തിൽ കോടതി വിധി അംഗീകരിക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. വിഷയത്തിൽ ഇതാദ്യമായാണ് ആഭ്യന്തര മന്ത്രി പ്രതികരിക്കുന്നത്. സ്‌കൂൾ യൂണിഫോം എല്ലാ സമുദായങ്ങൾക്കും ബാധകമാണ്. വിഭജനത്തിന് ശ്രമിക്കുന്നവർക്ക് കോടതിയുടെ സംരക്ഷണം കിട്ടില്ലെന്ന് പ്രതീക്ഷിക്കുന്നു. രാജ്യം ഭരണഘടനാ അനുസരിച്ചാണ് പ്രവർത്തിക്കുന്നതെന്നും അമിത് ഷാ പറഞ്ഞു

അതേസമയം കർണാടകയിൽ ഹിജാബ് വിവാദം തുടരുന്നതിനിടെ വിദ്യാർഥികൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് അധ്യാപിക രാജിവെച്ചു. തുംകൂർ ജെയ്ൻ പി യു കോളജിലെ അധ്യാപികയായ ചാന്ദ്‌നിയാണ് രാജിവെച്ചത്. പ്രിൻസിപ്പൽ വിളിച്ച് ഹിജാബ് ധരിക്കരുതെന്നും മതചിഹ്നങ്ങൾ കോളജിൽ നിരോധിച്ചതായും അറിയിച്ചു. ആത്മാഭിമാനത്തെ ഹനിക്കുന്നതാണിത്. അതിനാൽ രാജിവെക്കുന്നു. ഹിജാബില്ലാതെ കോളജിൽ ജോലി ചെയ്യില്ലെന്നും ചാന്ദ്‌നി രാജിക്കത്തിൽ പറയുന്നു.