കർണാടകയിൽ ബജ്‌റംഗ് ദൾ പ്രവർത്തകൻ അജ്ഞാതരുടെ വെട്ടേറ്റ് മരിച്ചു

 

കർണാടകയിലെ ഷിമോഗയിൽ ബജ്‌റംഗ് ദൾ പ്രവർത്തകൻ വെട്ടേറ്റ് മരിച്ചു. ഹർഷ എന്ന 26കാരനാണ് മരിച്ചത്. അജ്ഞാതർ ഹർഷയെ പിന്തുടർന്ന് വെട്ടുകയായിരുന്നുവെന്ന് പോലീസ് പറയുന്നു. ഗുരുതരമായി പരുക്കേറ്റ് ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ആക്രമണത്തിന് പിന്നിൽ ആരെന്ന് തിരിച്ചറിഞ്ഞിട്ടില്ല.

സംഭവത്തെ തുടർന്ന് പ്രദേശത്ത് സുരക്ഷ ശക്തമാക്കി. കൂടുതൽ പോലീസ് സേനയെ ഷിമോഗയിൽ വിന്യസിച്ചു. കോളജുകൾക്കും സ്‌കൂളുകൾക്കും അവധി പ്രഖ്യാപിച്ചു.