ഹിജാബ് വിഷയത്തിൽ പ്രതികരണവുമായി വിദേശകാര്യ മന്ത്രാലയം. ഇന്ത്യയുടെ ആഭ്യന്തര വിഷയമാണിത്. ദുരുദ്ദേശ്യത്തോടെയുള്ള പ്രസ്താവനകൾ വേണ്ടെന്ന് വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. നേരത്തെ ഹിജാബ് വിഷയത്തിൽ അമേരിക്കയും പാക്കിസ്ഥാനും പ്രതികരിച്ചിരുന്നു. ഇതോടെയാണ് വിദേശകാര്യ മന്ത്രാലയത്തിന്റെ പ്രസ്താവന
കർണാടകയിലെ ചില വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വസ്ത്ര നയവുമായി ബന്ധപ്പെട്ട കേസ് കർണാടക ഹൈക്കോടതിയുടെ പരിഗണനയിലാണ്. നമ്മുടെ ഭരണഘടനാ ചട്ടക്കൂടിന്റെയും ജനാധിപത്യ മര്യാദകളുടെയും വ്യവസ്ഥയുടെയും ഉള്ളിൽ നിന്നു കൊണ്ടാണ് വിഷയങ്ങൾ പരിഗണിക്കുന്നതും പരിഹാരം കാണുന്നതും. ഇന്ത്യയെ അറിയുന്നവർക്ക് ഈ സാഹചര്യങ്ങൾ മനസ്സിലാകും. രാജ്യത്തിന്റെ ആഭ്യന്തര കാര്യങ്ങളിൽ മറ്റ് ലക്ഷ്യങ്ങൾ വെച്ചുള്ള പ്രതികരണങ്ങൾ സ്വാഗതാർഹമല്ല