ഹിജാബ് വിഷയത്തിൽ വിധി വരും വരെ കോളജുകളിൽ മതപരമായ വേഷങ്ങൾ ധരിക്കരുതെന്ന് കർണാടക ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. ഹർജിയിൽ തീർപ്പ് കൽപ്പിക്കും വരെ എല്ലാവരും സംയമനം പാലിക്കണം. ഹിജാബ് വിഷയത്തിൽ അടച്ചുപൂട്ടിയ കോളജുകൾ തുറക്കണമെന്നും കർണാടക ഹൈക്കോടതി നിർദേശിച്ചു
കുട്ടിയുടെ അധ്യയനം മുടങ്ങുകയാണ്. ഇവർക്ക് കോളജുകളിൽ പോകാനുള്ള സൗകര്യമൊരുക്കണമെന്നും ഇതിനായി ഇടക്കാല ഉത്തരവ് ഇറക്കണമെന്നും വിദ്യാർഥികൾക്ക് വേണ്ടി ഹാജരായ അഭിഭാഷകർ ആവശ്യപ്പെട്ടു. ഇത് കോടതി അംഗീകരിച്ചു. എന്നാൽ മതപരമായ ചിഹ്നങ്ങളുള്ള വസ്ത്രങ്ങൾ ധരിച്ച് കോളജിലോ സ്‌കൂളിലോ പോകാൻ പാടില്ലെന്നും കോടതി വിധിച്ചു
ഹർജിയിൽ തീർപ്പാക്കും വരെ ഇത്തരത്തിൽ കുട്ടികൾക്ക് കലാലയങ്ങളിൽ പോകാം. തിങ്കളാഴ്ച വീണ്ടും ഹർജിയിൽ വാദം തുടരും. എത്രയും വേഗം ഹർജി തീർപ്പാക്കാനാണ് ശ്രമിക്കുന്നതെന്ന് ചീഫ് ജസ്റ്റിസിന്റെ ബഞ്ച് പറഞ്ഞു.