കേന്ദ്രസർക്കാർ ഏർപ്പെടുത്തിയ സംപ്രേഷണ വിലക്ക് ശരിവെച്ച സിംഗിൾ ബഞ്ച് വിധിക്കെതിരെ മീഡിയ വൺ നൽകിയ അപ്പീൽ ഹൈക്കോടതി ഡിവിഷൻ ബഞ്ച് പരിഗണിച്ചു. മുതിർന്ന അഭിഭാഷകനായ ദുഷ്യന്ത് ദവെയാണ് മീഡിയ വണ്ണിന് വേണ്ടി ഹാജരായത്. ഓരോ തവണയും സുരക്ഷാ അനുമതി വേണമെന്ന കേന്ദ്രസർക്കാർ വാദം തെറ്റാണെന്ന് ദവെ ഹൈക്കോടതിയിൽ വാദിച്ചു.
നിരോധനത്തിന് കാരണമായ രേഖകൾ മുദ്ര വെച്ച കവറിൽ ഹാജരാക്കാൻ ചൊവ്വാഴ്ച വരെ സാവകാശം വേണമെന്ന് കേന്ദ്രത്തിന് വേണ്ടി ഹാജരായ അഡീഷണൽ സോളിസിറ്റർ ജനറൽ ആവശ്യപ്പെട്ടു. വിലക്ക് ശരിവെച്ച സിംഗിൾ ബഞ്ചിനും ഇക്കാര്യത്തിൽ ആശയക്കുഴപ്പമുണ്ടെന്ന് വാദിഭാഗം വാദിച്ചു. ദേശസുരക്ഷയാണ് പ്രശ്‌നമെങ്കിൽ കഴിഞ്ഞാഴ്ച വരെ എന്തുകൊണ്ട് സംപ്രേഷണം അനുവദിച്ചെന്നും മീഡിയ വണ്ണിന്റെ അഭിഭാഷകൻ ചോദിച്ചു