പോക്‌സോ കേസ്: നമ്പർ 18 ഹോട്ടലുടമ മുൻകൂർ ജാമ്യം തേടി ഹൈക്കോടതിയിൽ

 

പോക്‌സോ കേസിൽ കൊച്ചി നമ്പർ 18 ഹോട്ടലുടമ റോയി വയലാട്ട് മുൻകൂർ ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ചു. റോയി വയലാട്ട്, സൈജു തങ്കച്ചൻ അടക്കമുള്ള പ്രതികളാണ് മുൻകൂർ ജാമ്യഹർജി നൽകിയത്. കഴിഞ്ഞാഴ്ചയാണ് റോയി വയലാട്ടിനും സുഹൃത്തുക്കൾക്കുമെതിരെ പീഡന പരാതിയുമായി അമ്മയും 17കാരിയായ മകളും പോലീസിൽ പരാതി നൽകിയത്

2021 ഒക്ടോബർ 20ന് ഹോട്ടലിൽ വെച്ച് റോയിയും സുഹൃത്തുക്കളും അമ്മയെയും മകളെയും ലൈംഗികമായി ഉപദ്രവിച്ചെന്നാണ് പരാതി. പരാതിയിൽ റോയി, സൈജു, അഞ്ജലി എന്നിവർക്കെതിരെ പോലീസ് കേസെടുത്തു. പ്രതികളിലൊരാളായ അഞ്ജലിയാണ് തങ്ങളെ കൊച്ചിയിൽ കൊണ്ടുവന്നതെന്നാണ് പരാതിയിൽ പറയുന്നത്

പീഡന ദൃശ്യങ്ങൾ മൊബൈലിൽ പകർത്തിയെന്നും ഇത് പുറത്തുപറഞ്ഞാൽ ദൃശ്യങ്ങൾ പ്രചരിപ്പിക്കുമെന്നും അഞ്ജലി ഭീഷണിപ്പെടുത്തിയതായും പരാതിയിൽ പറയുന്നു.