സ്വർണക്കടത്ത് കേസിൽ സ്വപ്‌ന സുരേഷ് ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ചു. എൻഐഎ രജിസ്റ്റർ ചെയ്ത കേസിലാണ് സ്വപ്‌ന ജാമ്യാപേക്ഷ സമർപ്പിച്ചത്. യുഎപിഎ കേസ് നിലനിൽക്കില്ലെന്നും കേസിന്റെ വിചാരണ അനന്തമായി നീളുകയാണെന്നും ജാമ്യഹർജിയിൽ പറയുന്നു
നേരത്തെ എൻഐഎ പ്രത്യേക കോടതിയിൽ സ്വപ്‌ന ജാമ്യ ഹർജി നൽകിയെങ്കിലും ഇത് തള്ളിയിരുന്നു. സ്വർണക്കടത്ത് പിടിക്കപ്പെട്ടിട്ട് ഒരു വർഷം തികയുന്ന ദിവസമാണ് സ്വപ്‌ന ജാമ്യാപേക്ഷ നൽകിയിരിക്കുന്നത്. ഹർജി അടുത്ത ദിവസം കോടതി പരിഗണിക്കും
2020 ജൂലൈ അഞ്ചിനാണ് തിരുവനന്തപുരം വിമാനത്താവളത്തിൽ നയതന്ത്ര ബാഗേജ് വഴി കടത്തിയ സ്വർണം കസ്റ്റംസ് പിടികൂടിയത്. ഒന്നാം പിണറായി സർക്കാരിനെ വലിയ വിവാദത്തിലേക്ക് വലിച്ചിഴച്ച കേസായിരുന്നുവിത്. മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന ശിവശങ്കറിന്റെ അറസ്റ്റിലേക്ക് വരെ കാര്യങ്ങൾ നീണ്ടിരുന്നു. എന്നിട്ടും മുഖ്യപ്രതികളായ ഫൈസൽ ഫരീദ്, യുഎഇ കോൺസുലേറ്റ് മുൻ അക്കൗണ്ടന്റ് ഖാലിദ് മുഹമ്മദ് എന്നിവരെ ഇന്ത്യയിലേക്ക് എത്തിക്കാൻ കേന്ദ്ര ഏജൻസികൾക്ക് കഴിഞ്ഞിട്ടില്ല