ഭീമ കൊറേഗാവ് കേസിൽ വിചാരണ കാത്തു കഴിയുകയായിരുന്ന മനുഷ്യാവകാശ പ്രവർത്തകൻ ഫാദർ സ്റ്റാൻ സ്വാമി അന്തരിച്ചു. 84 വയസ്സായിരുന്നു. അദ്ദേഹത്തിന്റെ അഭിഭാഷകൻ ബോംബെ ഹൈക്കോടതിയെയാണ് ഇക്കാര്യം അറിയിച്ചത്. ബാന്ദ്ര ഹോളി ഫാമിലി ആശുപത്രിയിലായിരുന്ന അന്ത്യം.
ആരോഗ്യനില മോശമായതിനെ തുടർന്ന് അദ്ദേഹത്തെ വെന്റിലേറ്ററിലേക്ക് മാറ്റിയിരുന്നു. ബോംബെ ഹൈക്കോടതി ഉത്തരവിനെ തുടർന്ന് മെയ് 28നാണ് സ്റ്റാൻ സ്വാമിയെ ചികിത്സക്കായി ആശുപത്രിയിലേക്ക് മാറ്റിയത്. ആശുപത്രിയിൽ വെച്ച് അദ്ദേഹത്തിന് കൊവിഡ് സ്ഥിരീകരിച്ചിരുന്നു
സ്റ്റാൻ സ്വാമിയുടെ ചികിത്സ പൂർത്തിയായിട്ടില്ലെന്ന് അഭിഭാഷകൻ ശനിയാഴ്ച കോടതിയെ അറിയിച്ചു. തുടർന്ന് ജൂലൈ ആറ് വരെ ആശുപത്രിയിൽ കഴിയാൻ കോടതി അനുമതി നൽകുകയായിരുന്നു.