വിനാശകാരിയായി ബുമ്ര, ശ്രീലങ്ക 109ന് പുറത്ത്; ഇന്ത്യക്ക് 143 റൺസിന്റെ ഒന്നാമിന്നിംഗ്‌സ് ലീഡ്

 

ബംഗളൂരുവിൽ നടന്ന ഡേ നൈറ്റ് ടെസ്റ്റിൽ ഇന്ത്യക്ക് 144 റൺസിന്റെ ഒന്നാമിന്നിംഗ്‌സ് ലീഡ്. ഒന്നാമിന്നിംഗ്‌സിൽ ശ്രീലങ്ക വെറും 109 റൺസിന് എല്ലാവരും പുറത്തായി. ഇന്ത്യ ഒന്നാമിന്നിംഗ്‌സിൽ 252 റൺസാണ് എടുത്തത്

86ന് 6 വിക്കറ്റ് എന്ന നിലയിലാണ് ശ്രീലങ്ക ഇന്ന് ബാറ്റിംഗ് പുനരാരംഭിച്ചത്. 23 റൺസിനിടെ ബാക്കിയുള്ള നാല് വിക്കറ്റുകൾ കൂടി ഇന്ത്യൻ ബൗളർമാർ എറിഞ്ഞിട്ടു. അഞ്ച് വിക്കറ്റുകൾ വീഴ്ത്തിയ ബുമ്രയാണ് ലങ്കൻ നിരയെ തകർത്തത്.

രവിചന്ദ്ര അശ്വിൻ, മുഹമ്മദ് ഷമി എന്നിവർ രണ്ട് വീതം വിക്കറ്റുകൾ വീഴ്ത്തി. അക്‌സർ പട്ടേൽ ഒരു വിക്കറ്റെടുത്തു. 43 റൺസെടുത്ത ഏഞ്ചലോ മാത്യൂസാണ് ലങ്കയുടെ ടോപ് സ്‌കോറർ