ബംഗളൂരുവിൽ നടക്കുന്ന ഡേ നൈറ്റ് ടെസ്റ്റിൽ രണ്ടാമിന്നിംഗ്‌സിൽ ബാറ്റിംഗ് തുടരുന്ന ശ്രീലങ്കക്ക് ആറ് വിക്കറ്റുകൾ നഷ്ടമായി. നാല് വിക്കറ്റുകൾ കൂടി വീഴ്ത്തിയാൽ ഇന്ത്യക്ക് പരമ്പര തൂത്തൂവാരാം.നിലവിൽ ശ്രീലങ്ക ആറിന് 196 റൺസ് എന്ന നിലയിലാണ്. വിജയലക്ഷ്യമായ 447 റൺസിൽ നിന്നും 251 റൺസ് അകലെയാണ് ലങ്ക ഇപ്പോഴും.

കുശാൽ മെൻഡിസ് 54 റൺസെടുത്ത് പുറത്തായി. ഏഞ്ചലോ മാത്യൂസ് ഒരു റൺസും ഡിസിൽവ നാല് റൺസും ഡിക്ക് വെല്ല 12 റൺസുമെടുത്തു. അസലങ്ക 5 റൺസിന് വീണു. 166 പന്തിൽ 14 ഫോറുകൾ സഹിതമാണ് കരുണരത്‌ന സെഞ്ച്വറി തികച്ചത്. 103 റൺസുമായി കരുണരത്‌നയും രണ്ട് റൺസുമായി എമ്പുൽഡനിയയുമാണ് ക്രീസിൽ

ഇന്ത്യക്ക് വേണ്ടി അശ്വിൻ, അക്‌സർ പട്ടേൽ എന്നിവർ രണ്ട് വീതം വിക്കറ്റുകൾ വീഴ്ത്തി. രവീന്ദ്ര ജഡേജ, ബുമ്ര ഓരോ വിക്കറ്റ് സ്വന്തമാക്കി.