12 വയസ്സ് കുട്ടികൾക്ക് ബുധനാഴ്ച മുതൽ കൊവിഡ് വാക്‌സിനേഷൻ ആരംഭിക്കും

 

12 മുതൽ 14 വയസ്സ് വരെ പ്രായമുള്ള കുട്ടികൾക്ക് ബുധനാഴ്ച മുതൽ കൊവിഡ് പ്രതിരോധ വാക്‌സിനേഷൻ ആരംഭിക്കും. കേന്ദ്ര ആരോഗ്യമന്ത്രി മൻസൂഖ് മാണ്ഡവ്യയാണ് ഇക്കാര്യം അറിയിച്ചത്. ഹൈദരാബാദിലെ ബയോളജിക്കൽ ഇവാൻസ് വികസിപ്പിച്ച കോർബോവാക്‌സാണ് കുട്ടികൾക്ക് നൽകുക

60 വയസ്സിന് മുകളിലുള്ള എല്ലാവർക്കും ബുധനാഴ്ച മുതൽ ബൂസ്റ്റർ ഡോസ് നൽകും. നിലവിൽ അറുപതി വയസ്സിന് മുകളിലുള്ള മറ്റ് അസുഖങ്ങൾക്കുള്ളവർക്കാണ് ബൂസ്റ്റർ ഡോസ് നൽകുന്നത്. ഈ വർഷം ജനുവരി മുതലാണ് ബൂസ്റ്റർ ഡോസ് നൽകാൻ തുടങ്ങിയത്

2021 ജനുവരിയിലാണ് കൊവിഡ് വാക്‌സിനേഷൻ ഇന്ത്യയിൽ ആരംഭിച്ചത്. ഈ ജനുവരി മുതൽ 15-18 വയസ്സ് പ്രായമുള്ളവർക്കും വാക്‌സിൻ നൽകാൻ തുടങ്ങിയിരുന്നു. ഇതിനോടകം 180 കോടി ഡോസ് വാക്‌സിനാണ് രാജ്യത്ത് വിതരണം ചെയ്തത്.