കോഹ്ലിക്ക് പകരം ബാംഗ്ലൂരിനെ നയിക്കാൻ ഫാഫ് ഡുപ്ലെസിസ്; പ്രഖ്യാപനവുമായി ആർ സി ബി
ഐപിഎൽ പതിനഞ്ചാം സീസണിൽ റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെ ദക്ഷിണാഫ്രിക്കൻ താരം ഫാഫ് ഡുപ്ലെസിസ് നയിക്കും. വിരാട് കോഹ്ലി നായക സ്ഥാനം ഒഴിഞ്ഞ സാഹചര്യത്തിലാണ് ഡുപ്ലെസിസ് പകരക്കാരനാകുന്നത്. 2013 മുതൽ 2021 വരെ ബംഗ്ലൂരിനെ നയിച്ച ശേഷമാണ് കോഹ്ലി നായക സ്ഥാനത്ത് നിന്ന് പടിയിറങ്ങിയത്
കഴിഞ്ഞ സീസണിൽ ചെന്നൈക്ക് കിരീടം നേടിക്കൊടുക്കുന്നതിൽ നിർണായക പങ്കുവഹിച്ച താരമാണ് ഡുപ്ലെസിസ്. ഈ സീസണിൽ താരലേലത്തിന് മുമ്പായി ഡുപ്ലെസിസിനെ ചെന്നെ റിലീസ് ചെയ്തിരുന്നു. തുടർന്ന് രണ്ട് കോടി അടിസ്ഥാന വിലയുമായി ലേലത്തിലെത്തിയ താരത്തെ ഏഴ് കോടി രൂപ മുടക്കി ആർ സി ബി സ്വന്തമാക്കുകയായിരുന്നു
ഓസീസ് താരം ഗ്ലെൻ മാക്‌സ് വെൽ, ദിനേശ് കാർത്തിക് തുടങ്ങിയവരുടെ പേരുകളും നായക സ്ഥാനത്തേക്ക് പറഞ്ഞുകേട്ടിരുന്നു. ആർ സി ബിയുടെ നായകനാകുന്ന ഏഴാമത്തെ താരമാണ് ഡുപ്ലെസിസ്