തെരുവുനായ കടിച്ചത് 42 തവണ; ആലപ്പുഴയില്‍ ഗുരുതരമായി പരിക്കേറ്റ് യുവാവ്

ഇയാളെ വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ആലപ്പുഴ: തെരുവുനായ ആക്രമണത്തില്‍ യുവാവിന് ഗുരുതരമായി പരിക്കേറ്റു. ചെറിയനാട്ടില്‍ വെച്ചാണ് ആക്രമണമുണ്ടായത്. പൊന്‍മലമേലില്‍ ആനന്ദരാജ് (35)നാണ് പരിക്കേറ്റത്. യുവാവിന്റെ ശരീരത്തില്‍ 42 തവണയാണ് കടിയേറ്റത്.ഉച്ചക്ക് ഒരു മണിയോടെയാണ് ആക്രമണം നടന്നത്. നിലവില്‍ ഇയാളെ വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.